വിവാദ നടി രഞ്ജിത്ത മണിരത്നം സംവിധാനം ചെയ്യുന്ന രാവണന്‍ എന്ന സിനിമയില്‍ നിന്നും പുറത്ത്.
നിത്യാനന്ദബന്ധത്തിലൂടെ താരത്തിന്റെ പ്രതിച്ഛായയ്ക്ക് പ്രശ്നമുണ്ടായതിനാലാണ് ഈ ഒഴിവാക്കല് എന്നു കരുതരുത്. മൊബൈല്ഫോണില് താരത്തെ കിട്ടാതായതോടെയാണ് മണിരത്നത്തിനു കടുത്ത തീരുമാനമെടുക്കേണ്ടി വന്നതത്രേ.
'രാവണി'ല് രഞ്ജിതയ്ക്ക് ഏതാനും രംഗങ്ങള് കൂടി പൂര്ത്തിയാക്കാനുണ്ടായിരുന്നു. വിവാദത്തെത്തുടര്ന്ന് തുടര്ച്ചയായി നടിയെ ഫോണില് കിട്ടാതായതോടെ ചിത്രീകരണം നീണ്ടുപോകുമെന്ന മട്ടായി. ഇതിനകംതന്നെ കാലാവസ്ഥാപ്രശ്നവും മറ്റും കാരണം ഏറെ നീണ്ടുപോയ ചിത്രീകരണം ഇനിയും വൈകുന്നത് കൂടുതല് പ്രശ്നങ്ങള്ക്കിടവരുത്തുമെന്നതിനാല്, രഞ്ജിതയ്ക്കു പകരക്കാരിയെ വെച്ച് അവരുടെ രംഗങ്ങള് വീണ്ടും ചിത്രീകരിച്ചുവെന്നാണ് വാര്ത്ത.
No comments:
Post a Comment
Note: Only a member of this blog may post a comment.