സ്വാമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ വന്നതില്‍പ്പിന്നെ വിവേക് ആകെ അങ്കലാപ്പിലാണ്, സ്വാമി വ്യാജനാണെന്ന്കരുതാനും വയ്യ ഒറിജിനലാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല.കാരണം വിവേക് ഒബ്രോയ് നിത്യാനന്ദയുടെ വലിയഭക്തനായിരുന്നു.ഒരു ബന്ധുവാണ് വിവേകിന് സ്വാമിയെ പരിചയപ്പെടുത്തിയത്. ആദ്യദര്‍ശനത്തില്‍ത്തന്നെസ്വാമിയെക്കണ്ട് വിവേക് അത്ഭുതപ്പെട്ടിരുന്നുവത്രേ. ഇത്രയും ചെറിയപ്രായത്തില്‍ ആത്മീയവഴി തിരഞ്ഞെടുത്തസ്വാമിയുടെ രീതിയാണ് അന്ന് വിവേകിനെ അത്ഭുത പെടുത്തിയത്.
ഒരുപാട് തവണ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഫോണ്‍ വിളിയുംഎസ്എംഎസുമൊക്കെയായി താന്‍ സ്വാമിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും വിവേക് പറയുന്നു. എല്ലാസത്യവും പുറത്തുവന്നുകഴിഞ്ഞ് മാത്രമേ അതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളുവെന്നുമാണ് വിവേക് പറയുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.