‘ലണ്ടന്‍ ഡ്രീംസ്’ എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ ബോളിവുടില്‍ അസിന്‍റെ നിലനില്‍പ്പ്പ്രശ്നത്തിലായിരുന്നു. അതു മാത്രമല്ല, സല്‍മാന്‍ ഖാനുമായി അത്ര രസത്തിലല്ലാത്തതും അസിന് അവസരങ്ങള്‍കുറഞ്ഞു. അതുകൊണ്ട് ഇനി സൌതിലേക്ക് തിരിച്ചുവരാമെന്ന് കരുതി ബോഡി ഗാര്‍ഡിന്‍റെ തമിഴ് റീമേക്കില്‍വിജയ്‌യുടെ നായികയാകാന്‍ കരാര്‍ ഒപ്പിടുകയും ചെയ്തു അസിന്‍.
എന്നാല്‍ ഇപ്പോ സല്‍മാനുമായുള്ള പ്രശ്നങ്ങള്‍ അസിന്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. ഉടന്‍ തന്നെ ഹിന്ദിയില്‍ അടുത്തചിത്രവും കരാറായി. നായകന്‍ സല്‍മാന്‍ ഖാന്‍ തന്നെ. സല്‍മാന്‍ തന്നെയാണ് സംവിധായകനോട് അസിനെ റെക്കമെന്‍റ്‌ചെയ്തത് എന്നാണ് പറയപ്പെടുന്നത്.
തെലുങ്കില്‍ മെഗാഹിറ്റായ ‘റെഡി’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ് സല്‍മാന്‍ - അസിന്‍ ജോഡിയുടെ പുതിയഹിന്ദിച്ചിത്രം. ഈതെ സിനിമ നടന്‍ ധനുഷ് ‘ഉത്തമപുത്രന്‍’ എന്ന പേരില്‍ തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.