ശൂരനാട് പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയഗാനമേളയിലാണ് സംഘര്‍ഷം ഉണ്ടായത്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളും ഉള്്പ്പെടെഒട്ടേറെപ്പേര്ക്ക് സംഘര്ഷത്തില് പരുക്കേറ്റു.
മണി പാടിത്തുടങ്ങിയപ്പോള് ആവേശം മൂത്ത ആരാധകര് സ്റ്റേജിന് തൊട്ടുമുന്നില് വന്ന് താരത്തെ അടുത്തുകാണാന്തിടുക്കം കൂട്ടിയതാണ് സംഘര്ഷത്തിന് കാരണമായത്. ജനം മുന്നോട്ട് തള്ളിക്കയറുന്നതിനിടയില്സംഗീതോപകരണങ്ങളുടെ കേബിളുകള് അഴിഞ്ഞ് ശബ്ദനിയന്ത്രണം നഷ്ടപ്പെട്ടു.
സ്റ്റേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര് തടിച്ചുകൂടിയ ജനത്തെ തള്ളിമാറ്റി. ഇതില് പ്രകോപിതരായ ആരാധകര്പൊലീസിനെതിരെ തിരിഞ്ഞു. ഇതില് രോഷാകുലരായ പൊലീസ് കാണികളെ വളഞ്ഞ് സ്ത്രീകളെന്നോ കുട്ടികളെന്നോഭേദമില്ലാതെ പൊതിരെ ലാത്തിപ്രയോഗിക്കുകയായിരുന്നുവത്രേ.
No comments:
Post a Comment
Note: Only a member of this blog may post a comment.